സമസ്ത ലീഗ് തര്‍ക്കം മലപ്പുറത്തും പൊന്നാനിയിലും വലിയ ചലനം ഉണ്ടാക്കിയിട്ടില്ല; ഭൂരിപക്ഷം പറഞ്ഞ്‌ ലീഗ്

സമസ്ത വിഷയത്തിന്റെ പേരില്‍ പൊന്നാനിയില്‍ നഷ്ടമാവുക പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമായിരിക്കും.
സമസ്ത ലീഗ് തര്‍ക്കം മലപ്പുറത്തും പൊന്നാനിയിലും വലിയ ചലനം ഉണ്ടാക്കിയിട്ടില്ല; ഭൂരിപക്ഷം പറഞ്ഞ്‌ ലീഗ്

മലപ്പുറം: സമസ്ത ലീഗ് തര്‍ക്കം മലപ്പുറത്തും പൊന്നാനിയിലും വലിയ ചലനം ഉണ്ടാക്കിയിട്ടില്ലെന്ന് ലീഗ് വിലയിരുത്തല്‍. വിഘടിച്ചു നിന്നവരില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ലീഗിന് തന്നെ ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. സമസ്ത വിഷയത്തിന്റെ പേരില്‍ പൊന്നാനിയില്‍ നഷ്ടമാവുക പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമായിരിക്കും. പൊന്നാനിയില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിക്കും.

മലപ്പുറത്ത് ഭൂരിപക്ഷം രണ്ടു ലക്ഷം കടക്കും. ഏറനാട്, നിലമ്പുര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ നിന്നായി രാഹുല്‍ ഗാന്ധിക്കു ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. പൊന്നാനിയില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിക്കുമെന്ന് ജില്ലാ കമ്മറ്റി യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. സമസ്ത വിഷയത്തില്‍ ആശയക്കുഴപ്പത്തില്‍ പെട്ടവരെ കാര്യങ്ങള്‍ ബോധ്യപെടുത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം പാടില്ലെന്ന് ലീഗ് നേതാക്കളോട് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് സമയത്തും ലീഗ് സമസ്ത തര്‍ക്കം വലിയ രീതിയില്‍ കേരളത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തര്‍ക്കം വോട്ടാക്കിമാറ്റാന്‍ സാധിച്ചില്ലെന്ന് ഇടതുപക്ഷവും സൂചന നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com