ആലുവ ചൊവ്വരയില്‍ ഗുണ്ടാ ആക്രമണം; മുന്‍ പഞ്ചായത്ത് അംഗം അടക്കം നാല് പേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം
ആലുവ ചൊവ്വരയില്‍ ഗുണ്ടാ ആക്രമണം; മുന്‍ പഞ്ചായത്ത് അംഗം അടക്കം നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: ആലുവ ചൊവ്വര കൊണ്ടോട്ടിയില്‍ ഗുണ്ടാ ആക്രമണം. മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കാറില്‍ വന്ന സഘമാണ് ആക്രമണം നടത്തിയത്. ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സുലൈമാനെ അക്രമികള്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com