രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്
രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. തിരഞ്ഞെടുപ്പ്‌ സമയത്ത് ‌ആരോപണം ഉന്നയിച്ചതിന് പിന്നിൽ‌ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും ഇപി പറയുന്നു.

ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വാദം നിയമപോരാട്ടം വഴി ഇപി തെളിയിക്കട്ടെ എന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാൽ ഇ പി ജയരാജനെതിരെ സിപിഎം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് സിപിഐ തീരുമാനം. വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സിപിഐ ഉള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com