ആന്റണിയുടെ മരണം ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ; ജീവനക്കാരുടെ മരണത്തിൽ ബാങ്ക് സെക്രട്ടറി

അരവിന്ദക്ഷൻ മൂന്നുവർഷമായി ബാങ്കിന്റെ സെക്യൂരിറ്റിയാണ്. ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്.
ആന്റണിയുടെ മരണം ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ; ജീവനക്കാരുടെ മരണത്തിൽ ബാങ്ക് സെക്രട്ടറി

തൃശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാങ്ക് സെക്രട്ടറി സ്മിത. ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് സ്മിത പറഞ്ഞു. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. അരവിന്ദക്ഷൻ മൂന്നുവർഷമായി ബാങ്കിന്റെ സെക്യൂരിറ്റിയാണ്. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സെക്രട്ടറി പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷന്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. ആന്റണിയെ മര്‍ദ്ദനമേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന തുടരുകയാണ്.

ആന്റണിയുടെ മരണം ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ; ജീവനക്കാരുടെ മരണത്തിൽ ബാങ്ക് സെക്രട്ടറി
വെള്ളാനിക്കര സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍; പൊലീസ് പരിശോധന

Related Stories

No stories found.
logo
Reporter Live
www.reporterlive.com