ഇപി ബിജെപിയില്‍ പോവുകയാണെങ്കില്‍ പോകണം, അതിന്റെ വില ബിജെപിക്ക് ഒരു സീറ്റ് ആവരുത്: വി ടി ബല്‍റാം

ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന് പറഞ്ഞ് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ് ഇ പി ജയരാജന്‍ എന്ന് വി ടി ബല്‍റാം
ഇപി ബിജെപിയില്‍ പോവുകയാണെങ്കില്‍ പോകണം, അതിന്റെ വില ബിജെപിക്ക് ഒരു സീറ്റ് ആവരുത്: വി ടി ബല്‍റാം

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കില്‍ പോകണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. മറിച്ച് ഇടതുമുന്നണി കണ്‍വീനറായി നിന്നുകൊണ്ട് അണികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും വി ടി ബല്‍റാം പറഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകുന്നതില്‍ ആര്‍ക്കും ആശങ്കയില്ല. എന്നാല്‍ അതിന് കേരളം കൊടുക്കേണ്ടി വരുന്ന വില ബിജെപിക്ക് ഒരു സീറ്റ് എന്നതാണെങ്കില്‍ അത് ആശങ്കപ്പെടുത്തുന്നതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

'ഇ പി ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കില്‍ പോകണം. ഇടതുമുന്നണി കണ്‍വീനറായി നിന്നുകൊണ്ട് അണികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. പുറത്തുവന്ന ഡീലിലെ ഓഫറുകള്‍ സിപിഐഎമ്മിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. കേരളത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. ബിജെപിക്ക് കേരളത്തില്‍ നിന്നും സീറ്റ് ഉണ്ടാക്കികൊടുക്കാനുള്ള ധാരണ ഉണ്ട്. ജയരാജനും ദല്ലാള്‍ നന്ദകുമാറും വ്യക്തിബന്ധമുള്ള സ്ഥിതിക്ക് നന്ദകുമാര്‍ ജയരാജനെക്കുറിച്ച് പറയുന്നത് വിശ്വാസത്തിലെടുക്കാം. ചര്‍ച്ച അഞ്ച് മിനിറ്റേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഇ പി അവകാശപ്പെടുന്നതെങ്കില്‍ 45 മിനിറ്റോളം നീണ്ടുവെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത്. വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കും അദ്ദേഹത്തിനുമുണ്ട്. ജയരാജന്‍ ബിജെപിയിലേക്ക് പോകുന്നതില്‍ ആശങ്കയില്ലെങ്കിലും അതിന് കേരളം കൊടുക്കേണ്ടി വരുന്ന വില ബിജെപിക്ക് ഒരു സീറ്റാണോയെന്നതില്‍ ആശങ്കയുണ്ട്.' വി ടി ബല്‍റാം പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന് പറഞ്ഞ് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ് ഇ പി ജയരാജന്‍. ഇത് വെച്ചാണ് ബിജെപി കാമ്പയിന്‍ പോലും സംഘടിപ്പിച്ചത്. ഒരു സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകില്ലെന്ന് പിന്നീട് ഇ പി പറഞ്ഞുവെന്നും വി ടി ചൂണ്ടികാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com