ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം; മലപ്പുറത്ത് ഒരാൾക്ക് കുത്തേറ്റു

പരിക്കേറ്റ സൈതലവിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം; മലപ്പുറത്ത് ഒരാൾക്ക് കുത്തേറ്റു

മലപ്പുറം: ലഹരിക്ക് അടിമയായ യുവാവിന്റെ പരാക്രമത്തിൽ ഒരാൾക്ക് കുത്തേറ്റു. മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിലാണ് സംഭവം. കരിങ്കല്ലത്താണി സ്വദേശി സൈതലവിക്കാണ് യുവാവിന്റെ കുത്തേറ്റത്. പരിക്കേറ്റ സൈതലവിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് സൈതലവിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. നാട്ടുകാരുടെ മർദ്ദനത്തിൽ യുവാവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിസാമുദ്ധീനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com