'ലോഡ് ഷെഡിങ് ഉടനില്ല', സൂര്യഘാതമേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകുമെന്നും മന്ത്രി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
'ലോഡ് ഷെഡിങ് ഉടനില്ല',
സൂര്യഘാതമേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 
ധന സഹായം നൽകുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. 'ലോഡ് ഷെഡ്‌ഡിങ് ഉടനില്ല എന്നും അമിത ഉപയോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്' എന്നും കെ കൃഷ്ണകുട്ടി പറഞ്ഞു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത ചൂടിൽ വൈദ്യുതി ഉപഭോഗത്തിന്റെ വർധനവും മന്ത്രി ചൂണ്ടി കാട്ടി. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ കേരളത്തിലെ ഉപഭോഗം എത്തിയതായാണ് കണക്കുകൾ പറയുന്നത്.

സംസ്ഥാനത്ത് തുടർന്നു കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്ത് സർക്കാരിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരും പാലക്കാടുമൊക്കെയായി സൂര്യഘാതമേറ്റ് മരണങ്ങൾ സംഭവിച്ചിരുന്നു. അടുത്ത ആഴ്ച്ചയിലും തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കി, വയനാട് ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതല്‍ അംഗനവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

'ലോഡ് ഷെഡിങ് ഉടനില്ല',
സൂര്യഘാതമേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 
ധന സഹായം നൽകുമെന്നും മന്ത്രി
അടുത്ത ആഴ്ചയിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം

Related Stories

No stories found.
logo
Reporter Live
www.reporterlive.com