'സുരേഷ്‌ഗോപി ട്രെൻഡ് ഉണ്ടായി'; തൃശൂരിൽ വിജയം ഉറപ്പെന്ന് ബിജെപി

വിവാദങ്ങളെല്ലാം അവസാനം സുരേഷ്‌ഗോപിക്ക് അനുകൂലമായതായും ക്രിസ്ത്യൻവിഭാഗത്തിൽനിന്ന്‌ നല്ലൊരു ശതമാനം വോട്ട് കിട്ടിയതായും ബിജെപി പ്രതീക്ഷിക്കുന്നു
'സുരേഷ്‌ഗോപി ട്രെൻഡ് ഉണ്ടായി';  തൃശൂരിൽ വിജയം ഉറപ്പെന്ന് ബിജെപി

തൃശൂർ: ജില്ലയിൽ തങ്ങളുടെ വോട്ടുകൾ ഉറപ്പാക്കിയെന്നും വിജയം നേടുമെന്നുമുള്ള ആത്മവിശ്വാസത്തിൽ ബിജെപി. 96 ശതമാനവും പോൾ ചെയ്യിക്കാനായെന്നും എല്ലാ ബൂത്തിലും പ്രവർത്തകരെ അണിനിരത്താൻ സാധിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ചില വിഭാഗങ്ങളിൽ 'സുരേഷ്‌ഗോപി ട്രെൻഡ്' ഉണ്ടായതായും ഇവർ വിലയിരുത്തുന്നു. സ്ത്രീവോട്ടർമാരിലും യുവവോട്ടർമാരിലുമാണിത്.

വിവാദങ്ങളെല്ലാം അവസാനം സുരേഷ്‌ഗോപിക്ക് അനുകൂലമായതായും ക്രിസ്ത്യൻവിഭാഗത്തിൽനിന്ന്‌ നല്ലൊരു ശതമാനം വോട്ട് കിട്ടിയതായും ബിജെപി പ്രതീക്ഷിക്കുന്നു. എതിർപ്രചാരണങ്ങളെ നേരിട്ടുകൊണ്ടുള്ള രീതി ഗുണം ചെയ്തു. എസ്എൻഡിപി, കെപിഎംഎസ്, ധീവരസഭ, എൻഎസ്എസ് എന്നീ സാമുദായിക സംഘടനകളുടെ സഹായം ലഭിച്ചതായും പാർട്ടി കണക്കാക്കുന്നു. ഇതൊക്കെയാണ് വിജയത്തിന്റെ വഴിയായി ബിജെപി വിലയിരുത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com