മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിക്ക് സാധ്യത

യദു അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി.
മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരത്ത് മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഇന്ന് നടപടിക്ക് സാധ്യത. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി.

ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെ മേയര്‍ ഗതാഗത മന്ത്രിക്കും പൊലിസിനും പരാതി നല്‍കിയിരുന്നു. ഇതിലാണ് വിജിലന്‍സ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ യദുവിനെതിരെ നടപടിക്ക് സാധ്യത ഉണ്ട്.

മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിക്ക് സാധ്യത
കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

അതേസമയം ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ വാദം. ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച്ച രാത്രി പാളയത്താണ് ഡ്രൈവറും മേയറും വാക്കുതര്‍ത്തിലായത്. ഡ്രൈവറുമായി തര്‍ക്കിക്കുന്ന മേയറുടെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസെടുത്ത കന്റോണ്‍മെന്റ് പൊലീസ് സര്‍വ്വീസ് തടഞ്ഞെന്ന യദുവിന്റെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com