നമ്പർ പ്ലേറ്റില്ല, കൈ കാണിച്ചിട്ടും നിർത്തിയില്ല, പൊലീസുകാരനെ ഇടിച്ചിട്ട് പോയി; മൂന്ന് പേർ പിടിയിൽ

പിടിയിലായ മൂന്ന് പേരിൽ രണ്ട് പേരും പ്രായപൂർത്തിയാകാത്തവരാണ്
നമ്പർ പ്ലേറ്റില്ല, കൈ കാണിച്ചിട്ടും നിർത്തിയില്ല, പൊലീസുകാരനെ ഇടിച്ചിട്ട് പോയി; മൂന്ന് പേർ പിടിയിൽ

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ ബൈക്ക് നിർത്താതെ പോയ മൂന്ന് പേർ പൊലീസ് പിടിയിൽ. പൊലീസ് ഉദ്യോ​ഗ്സഥനെ ഇടിച്ച് തെറിപ്പിച്ചാണ് ഇവർ കടന്ന് കളഞ്ഞത്. കട്ടപ്പന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മനു പി ജോണിനാണ് പരുക്കേറ്റത്. പൊലീസ് ഉടൻ തന്നെ മൂന്ന് പേരെയും പിടികൂടിയിരുന്നു. പിടിയിലായ മൂന്ന് പേരിൽ രണ്ട് പേരും പ്രായപൂർത്തിയാകാത്തവരാണ്.

നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് ഇവർ ബൈക്ക് ഓടിച്ചത്. വാഹന പരിശോധനക്കിടെ അമിത വേ​ഗതയില്‍ വരുന്ന ബൈക്ക് കണ്ടാണ് പൊലീസ് കൈകാണിച്ചതെങ്കിലും ഇവർ വണ്ടി നിർത്തിയില്ല. ഒപ്പം "ഇടിച്ചുതെറിപ്പിക്കടാ അവനെ" എന്ന് അലറി കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വണ്ടി വേ​ഗത്തിൽ പോവുകയായിരുന്നു.

മനുവിന്റെ ഇരുകൈകൾക്കും കാലിനും പരിക്കേറ്റു. സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് പിടികൂടി. മറ്റ് രണ്ടുപേരെ ഇരട്ടയാർ ടൗണിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

നമ്പർ പ്ലേറ്റില്ല, കൈ കാണിച്ചിട്ടും നിർത്തിയില്ല, പൊലീസുകാരനെ ഇടിച്ചിട്ട് പോയി; മൂന്ന് പേർ പിടിയിൽ
വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം, കെഎസ്ഇബി ജീവനക്കാരന്‍ ഓഫീസിന് സമീപം മരിച്ച നിലയില്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com