കൊച്ചി: കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. തമ്മനം സ്വദേശി അനിൽകുമാറെന്ന മനീഷാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ പാലാരിവട്ടം തമ്മനം മെയ്ഫസ്റ്റ് റോഡിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.