കോഴിക്കോട് പോളിങ് ശതമാനം കുറയാന്‍ കാരണം വോട്ടര്‍ പട്ടികയിലെ സുതാര്യത കുറവ്: കോണ്‍ഗ്രസ്‌

വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ പേരുകള്‍ ചേര്‍ത്തത് യുഡിഎഫെന്ന് സിപിഐഎം
കോഴിക്കോട് പോളിങ് ശതമാനം കുറയാന്‍ കാരണം വോട്ടര്‍ പട്ടികയിലെ സുതാര്യത കുറവ്: കോണ്‍ഗ്രസ്‌

കോഴിക്കോട്: വോട്ടര്‍ പട്ടികയിലെ സുതാര്യത കുറവ് വടകരയിലും കോഴിക്കോട്ടും പോളിങ് ശതമാനം കുറയാന്‍ കാരണമായെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി. മരിച്ചവരും ഇരട്ട വോട്ടുകളും വോട്ടര്‍ പട്ടികയിലിടം പിടിച്ചത് പോളിങ് ശതമാനം കുറച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍, യുഡിഎഫിന്റെ വോട്ടര്‍മാര്‍ വോട്ട് ചെയ്യാതിരുന്നതും കൂടുതല്‍ വോട്ടുകള്‍ അവസാന നിമിഷം യുഡിഎഫ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതും പോളിങ് ശതമാനത്തെ ബാധിച്ചെന്നാണ് സിപിഐഎം ആരോപണം.

പോളിങ് മന്ദഗതിയിലായതിനെതിരെ പരാതികള്‍ ഉയരുന്നതിനിടെയാണ് വോട്ടര്‍ പട്ടികയെ ചൊല്ലിയും വിവാദമുയരുന്നത്. എന്നാല്‍, വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ പേരുകള്‍ ചേര്‍ത്തത് യുഡിഎഫ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു.

വടകരയിലും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും പോളിങ്ങ് മന്ദഗതിയിലായിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെയാണ് വോട്ടര്‍ പട്ടികയിലെ സുതാര്യത കുറവ് ഉന്നയിച്ച് മുന്നണികളും പരസ്പരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട് പോളിങ് ശതമാനം കുറയാന്‍ കാരണം വോട്ടര്‍ പട്ടികയിലെ സുതാര്യത കുറവ്: കോണ്‍ഗ്രസ്‌
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം

Related Stories

No stories found.
logo
Reporter Live
www.reporterlive.com