കണ്ണൂരിലും ആലപ്പുഴയിലും പോളിങ് ശതമാനത്തില്‍ മാറ്റം; സംസ്ഥാനത്ത് രണ്ടാമത് കണ്ണൂര്‍

2019 ല്‍ കണ്ണൂരില്‍ 83.21 ശതമാനവും ആലപ്പുഴയില്‍ 80.25 ശതമാനവുമായിരുന്നു പോളിങ്.
കണ്ണൂരിലും ആലപ്പുഴയിലും പോളിങ് ശതമാനത്തില്‍ മാറ്റം; സംസ്ഥാനത്ത് രണ്ടാമത് കണ്ണൂര്‍

കൊച്ചി: കണ്ണൂര്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളിലെ പോളിങ് ശതമാനത്തില്‍ മാറ്റം. അന്തിമ കണക്ക് ലഭിക്കുമ്പോള്‍ കണ്ണൂരിലെ പോളിങ് ശതമാനം 77.21 ശതമാനമായും ആലപ്പുഴയില്‍ 75.05 ശതമാനത്തിലേക്കുമാണ് പോളിങ് ഉയര്‍ന്നത്. ബൂത്തുകളില്‍ നിന്നുള്ള അവസാന കണക്കുകള്‍ ക്രോഡീകരിച്ചപ്പോഴാണ് ചെറിയ മാറ്റങ്ങള്‍. 2019 ല്‍ കണ്ണൂരില്‍ 83.21 ശതമാനവും ആലപ്പുഴയില്‍ 80.25 ശതമാനവുമായിരുന്നു പോളിങ്.

ഇന്നലെ നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് 71.16 ശതമാനം ആണ് പോളിങ്. നിലവില്‍ വടകരയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 78.08 ശതമാനമാണ് പോളിങ്. കുറവ് പത്തനംതിട്ടയിലാണ്. 63.35 ശതമാനമാണ് മണ്ഡലത്തിലെ പോളിങ്. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും കൂടി വരുമ്പോള്‍ പോളിങ്ശതമാനം ഇനിയും കൂടും.

രണ്ടാം സ്ഥാനത്ത് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലമാണ്. 78.08 ശതമാനമാണ് കണ്ണൂരിലെ പോളിങ്. വടകര കൂടാതെ വടക്കന്‍ ജില്ലകളായ കാസര്‍കോടും കോഴിക്കോടുമെല്ലാം പോളിങ്ശതമാനം 75 കടന്നു. പത്തനംതിട്ട കൂടാതെ തെക്കന്‍ മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര എന്നിവിടങ്ങളില്‍ പോളിങ് ശതമാനം 70 കടന്നില്ല. 1,65,205 പേരാണ് വീട്ടില്‍ വോട്ടു ചെയ്തവര്‍. 39,111 പേരാണ് പോസ്റ്റല്‍ വോട്ട് ചെയ്തത്. രണ്ടും കൂട്ടിയാലുള്ള രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ കൂടി വരുമ്പോള്‍ പോളിങ് ശതമാനം കുറച്ച് കൂടി കൂടുമെന്നുറപ്പാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com