'പാലക്കാട് മണ്ഡലം എല്‍ഡിഎഫ് തിരിച്ചു പിടിക്കും'; നല്ല വിജയം നേടുമെന്ന് എ വിജയരാഘവൻ

മികച്ച സംഘടന പ്രവർത്തനത്തിലൂടെ ഇടത് വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'പാലക്കാട് മണ്ഡലം എല്‍ഡിഎഫ് തിരിച്ചു പിടിക്കും'; നല്ല വിജയം നേടുമെന്ന് എ    വിജയരാഘവൻ

പാലക്കാട്: പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന് നല്ല വിജയം നേടാൻ കഴിയുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവൻ. മികച്ച സംഘടന പ്രവർത്തനത്തിലൂടെ ഇടത് വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനും ബിജെപിക്കും മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ല. പാലക്കാട് മണ്ഡലം എല്‍ഡിഎഫ് തിരിച്ചു പിടിക്കും. പോളിങ് ശതമാനം കുറയാൻ കാരണം പട്ടിക തയ്യാറാക്കുന്നതിൽ വീഴ്ചകൾ ഉണ്ടായതാവാം.

യുവതലമുറ വിട്ടുനിന്നിട്ടുണ്ടാവാം. പൊതുവെ നല്ല രീതിയിലുള്ള വോട്ടിംഗ് തന്നെ നടന്നു. ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് വിജയം ഉണ്ടാവും

Related Stories

No stories found.
logo
Reporter Live
www.reporterlive.com