മയക്കുമരുന്ന് കടത്തിന് വിസമ്മതിച്ച കഥകളി കലാകാരിക്ക് നേരെ അക്രമം; പ്രതി നെട്ടൂർ ഹാരിസ് പിടിയിൽ

കൊച്ചിയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി കൂടിയാണ് ഹാരിസ്
മയക്കുമരുന്ന് കടത്തിന് വിസമ്മതിച്ച കഥകളി കലാകാരിക്ക് നേരെ അക്രമം; പ്രതി  നെട്ടൂർ ഹാരിസ്  പിടിയിൽ

കൊച്ചി: മയക്കുമരുന്ന് കടത്തിന് വിസമ്മതിച്ച കഥകളി കലാകാരിക്ക് നേരെ അക്രമം നടന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പ്രതി നെട്ടൂർ ഹാരിസാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ കഥകളി കലാകാരിയുടെ പരാതിയിലാണ് അറസ്റ്റ്

കൊച്ചി സെൻട്രൽ പോലീസാണ് ഹാരിസിനെ പിടികൂടിയത്. ബം ഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ആവശ്യപ്പെട്ടത്. ആവശ്യം നിരസിച്ചതോടെ ആക്രമിക്കുകയായിരുന്നു. ഈ മാസം 12 ന് ഹൈക്കോടതി പരിസരത്താണ് സംഭവം നടന്നത്. ഹാരിസിന്റെ സുഹൃത്തുക്കൾ ശാരീരിക ഉപദ്രവം ഏൽപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് നെട്ടൂർ ഹാരിസ്. കൊച്ചിയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി കൂടിയാണ് ഹാരിസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com