കാസർകോട് പോളിങ് 75.29 %; പോളിങ് ശതമാനത്തിലെ കുറവ് ആരെയാവും ബാധിക്കുക?

പുരുഷന്മാരെക്കാൾ സ്ത്രീകളാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്
കാസർകോട് പോളിങ് 75.29 %; പോളിങ് ശതമാനത്തിലെ കുറവ് ആരെയാവും ബാധിക്കുക?

കാസർകോട്: കാസർകോട് ഇത്തവണ രേഖപ്പെടുത്തിയത് 75.29 % പോളിങ്. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ഇനി തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ് കാസർകോട് ലോക്സഭാ മണ്ഡലം.

ആകെ 14 ലക്ഷത്തിലധികം വോട്ടർമാരുള്ള കാസർകോട് ലോക്സഭാ മണ്ഡലത്തിൽ 1334 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുങ്ങിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 80 ശതമാനം ആയിരുന്നെങ്കിൽ 2024 ൽ അല്പം ഒന്ന് മങ്ങി 75.29 % പോളിങ് രേഖപ്പെടുത്തി. പത്ത് ലക്ഷത്തിലധികം പേർ ഇത്തവണ കാസർകോട് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 72% പുരുഷനും 77% സ്ത്രീയും 5 ട്രാൻസ്ജെൻഡേഴ്സുമാണ്.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരവും കാസര്‍കോടും ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭ മണ്ഡലവും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്‌സഭ മണ്ഡലം. പയ്യന്നൂർ മണ്ഡലത്തിലാണ് കൂടുതൽ പേർ വോട്ട് ചെയ്തത്. പോളിങ് ശതമാനത്തിലെ കുറവ് ബിജെപിയെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

കാസർകോട് പോളിങ് 75.29 %; പോളിങ് ശതമാനത്തിലെ കുറവ് ആരെയാവും ബാധിക്കുക?
പത്തനംതിട്ടയില്‍ പോളിങ് ശതമാനത്തിൽ ഇടിവ്, നെഞ്ചിടിപ്പിലും വിജയപ്രതീക്ഷ കൈവിടാതെ മുന്നണികൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com