കണ്ണൂര്‍: ഊഞ്ഞാല് കെട്ടിയ തൂണ് ഇളകി വീണ് പതിനാലുകാരന് മരിച്ചു. തിരുവങ്ങാട് സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കല്‍ത്തൂണില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുന്നതിനിടെ തൂണ് തകര്‍ന്നു വീഴുകയായിരുന്നു. തിരുവങ്ങാട് വലിയ മാടാവ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനികേത്.