വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമനടപടിയെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ 17-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം
വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമനടപടിയെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: വോട്ടിം​ഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുത വിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. തെറ്റായ പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. പരാതിയെ തുടർന്ന് നടത്തിയ ടെസ്റ്റ് വോട്ടിലാണ് പരാതി ശരിയല്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് തെറ്റായ പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞത്.

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ 17-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം. ഒരു ചിഹ്നത്തിൽ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തിൽ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടർന്നാണ് ടെസ്റ്റ് വോട്ട് നടത്തിയത്. 83-ാം നമ്പർ ബൂത്തിൽ സമാന രീതിയിലുള്ള പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ടെസ്റ്റ് വോട്ട് ചെയ്യാൻ പരാതിക്കാരൻ വിസമ്മതിച്ചുവെന്ന് കളക്ടർ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com