കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ

കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ

'നിരവധി പേരുടെ വോട്ട് ഇത്തരത്തിൽ നഷ്ടമായി'

തിരുവനന്തപുരം: തിരവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി. വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ 40 വർഷമായി വോട്ട് ചെയ്യുന്ന വോട്ടറാണ്. 159-ാം ബൂത്തിലെ ഡോ. വേണുഗോപാലിൻ്റെ വോട്ടാണ് നഷ്ടമായത്. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന് വേണു​ഗോപാൽ അറിഞ്ഞത്.

നിരവധി പേരുടെ വോട്ട് ഇത്തരത്തിൽ നഷ്ടമായെന്ന് ഡോ വേണുഗോപാൽ പ്രതികരിച്ചു. ഇത്രയും കാലം താൻ വോട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ തന്റെ പേര് ഡിലീറ്റഡ് എന്നാണ് കാണിക്കുന്നത്. തന്റെ ഭാര്യയ്ക്ക് വോട്ടുണ്ടെന്നും വേണു​ഗോപാൽ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com