ഒരേ നമ്പറില്‍ രണ്ട് ഐഡി കാർഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് നഷ്ടമായി

ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് പരിശോധന ആരംഭിച്ചു
ഒരേ നമ്പറില്‍ രണ്ട് ഐഡി കാർഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് നഷ്ടമായി

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു സ്ത്രീക്കും തിരിച്ചറിയൽ കാര്‍ഡ് ഉണ്ടെന്ന് കണ്ടെത്തി. അതിനെ തുടർന്നാണ് കെ എം എബ്രഹാമിന് വോട്ട് നഷ്ടമായത്. തിരുവന്തപുരം ജഗതി സ്കൂളിലായിരുന്നു എബ്രഹാമിനു വോട്ട്. വിഷയത്തിൽ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടർന്ന് പരിശോധന ആരംഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com