കനത്ത ചൂട്, മണിക്കൂറുകള്‍ നീണ്ട ക്യൂ; വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത് 9 പേര്‍

കനത്ത ചൂട്, മണിക്കൂറുകള്‍ നീണ്ട ക്യൂ; വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത് 9 പേര്‍

മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇത് സംഭവിക്കാം

കൊച്ചി: കേരളത്തില്‍ ഇത്തവണ വോട്ട് ചെയ്യാനെത്തിയവരില്‍ കുഴഞ്ഞു വീണ് മരിച്ചത് ഒമ്പത് പേർ. വിമേഷ് (42), മാമി (63), കണ്ടൻ (73), കെ എം അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദീഖ് (63), സോമരാജൻ (82), സെയ്ദ് ഹാജി (75), എസ്. ശബരി (32) എന്നിവരാണ് മരിച്ചത്.

പാലക്കാട് മൂന്ന് പേരാണ് കുഴഞ്ഞ് വീണ് മരിച്ചത്. വിളയോടിയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് വയോധികനായ വിളയോടി പുതുശ്ശേരി കുമ്പോറ്റയില്‍ കണ്ടന്‍(73) മരിച്ചത്. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ തേന്‍കുറിശ്ശി സ്വദേശി ശബരി(32) ആണ് മറ്റൊരാള്‍. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു.

ഒറ്റപ്പാലത്ത് രാവിലെ വോട്ട് ചെയ്യാനെത്തിയ ചുനങ്ങാട് വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍(68) ആണ് മരിച്ചവരില്‍ മറ്റൊരാള്‍. വോട്ട് ചെയ്ത ശേഷമാണ്ചന്ദ്രനും കുഴഞ്ഞുവീണത്.

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇദ്ദേഹം.

ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷം വോട്ട് ചെയ്ത് മടങ്ങവെയാണ് ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) കുഴഞ്ഞുവീണ് മരിച്ചത്. കോഴിക്കോട് തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തിലാണ് വിമേഷ് വോട്ട് രേഖപ്പെടുത്തിയത്.

കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് (70) കുഴഞ്ഞു വീണതിന് പിന്നാലെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 16ാം നമ്പര്‍ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

കഠിനമായ ചൂടില്‍ നിർജലീകരണം സംഭവിക്കുന്നത് കുഴഞ്ഞു വീഴാനുള്ള ഒരു കാരണമെന്ന് വിദഗ്ധർ പറയുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇത് സംഭവിക്കാം. എന്നാൽ ഉടൻ തന്നെ ചികിത്സ നൽകിയാൽ രക്ഷപ്പെടുത്താനാകും. പല പോളിങ് ബൂത്തുകളിലും കുടിക്കാൻ വെള്ളം ഇല്ലായിരുന്നു എന്ന് പരാതിയുയർന്നിരുന്നു.

കനത്ത ചൂട്, മണിക്കൂറുകള്‍ നീണ്ട ക്യൂ; വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത് 9 പേര്‍
വിധിയെഴുതി കേരളം: പ്രവചനാതീതം, മുന്നണികളുടെ നെഞ്ചിടിപ്പ് ഏറ്റുന്ന കണക്കുകള്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com