പിണറായി വിജയൻ അറിയാതെ ഇ പി ജയരാജൻ ഒന്നും ചെയ്യില്ല, അവർ തമ്മിൽ അത്രയേറെ ബന്ധം: കൊടിക്കുന്നിൽ സുരേഷ്

പോളിംഗ് ശതമാനത്തിൽ കുറവ് വന്നതിൽ ആശങ്കയില്ല
പിണറായി വിജയൻ അറിയാതെ 
ഇ പി ജയരാജൻ ഒന്നും ചെയ്യില്ല, അവർ തമ്മിൽ അത്രയേറെ ബന്ധം: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെയും സംബന്ധിച്ചുള്ള ആരോപണങ്ങൾ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ്. പിണറായി വിജയൻ അറിയാതെ ഇ പി ഒന്നും ചെയ്യില്ല. പിണറായി വിജയനും ഇ പി ജയരാജനും തമ്മിൽ അത്രയേറെ ബന്ധമാണ്. ബിജെപിയുമായി ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ അറിവോടെ മാത്രമാണ്. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്നും കൊടുകുന്നിൽ സുരേഷ് പറഞ്ഞു. എൽഡിഎഫ് കൺവീനർ ചർച്ച നടത്തി എന്നുള്ളത് ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി അറിയാതെ ഈ ചർച്ചകൾ ഒരിക്കലും നടക്കില്ലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം വെറും അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഒരുപാട് സുഹൃദം ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ സൂചിപ്പിച്ചാണ് പിണറായി പരാമര്‍ശം നടത്തിയത്. ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നും പിണറായി പറഞ്ഞു. ഇപ്പോള്‍ ജയരാജനെതിരെ നടക്കുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള തെറ്റായ പ്രചാരണമാണ്. അതിനെ അങ്ങനെയേ കാണാനാകു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. ഇരുവരും ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. മറുപടി പറയാന്‍ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. ഒരിക്കല്‍പോലും നേരിട്ട് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി കോട്ടയത്ത് വച്ച് കണ്ടിരുന്നു. തന്റെ മകനും ശോഭയുമായി ഒരു ബന്ധവുമില്ല. മകന്‍ രാഷ്ട്രീയത്തിലില്ല. എറണാകുളത്ത് ഒരു വിവാഹത്തിന് പോയപ്പോള്‍ ഹോട്ടലിന്റെ റിസപ്ഷനില്‍ വെച്ച് കണ്ടു. അന്ന് നമ്പര്‍ വാങ്ങി പിന്നീട് ശോഭ മകനെ ബന്ധപ്പെട്ടിരുന്നു.

അവര്‍ മകന്റെ ഫോണില്‍ വിളിച്ചിട്ടും അതിന് മകന്‍ പ്രതികരിച്ചില്ല. പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു. എന്നെ കാണാന്‍ മകന്റെ ഫ്‌ളാറ്റിലാണ് വന്നത്. ഞാന്‍ ഫ്‌ളാറ്റില്‍ ഉള്ളപ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് കയറി വന്നത്. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. സംസാരിച്ചാല്‍ രാഷ്ട്രീയം മാറില്ല. ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റിലാണ് കണ്ടത് . തന്നെ കാണാന്‍ പലരും വരാറുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കരുതുന്നില്ല. നന്ദകുമാറിനെതിരെ വെറുതെ കേസ് കൊടുക്കാന്‍ പറ്റുമോ. തനിക്കെതിരെ എന്തെങ്കിലും പറഞ്ഞാലാണ് കേസ് കൊടുക്കുക. ഏത് വകുപ്പിലാണ് കേസ് കൊടുക്കുക. മോദി പറഞ്ഞാലും താന്‍ കുലുങ്ങില്ല. ബിജെപിയിലേക്കുപോകുമെന്ന ആരോപണം അടിസ്ഥാന രഹിതമാമെന്നും ജയരാജന്‍ പ്രതികരിച്ചു.

അതേസമയം പോളിംഗ് ശതമാനത്തിൽ കുറവ് വന്നതിൽ ആശങ്ക ഇല്ലെന്ന് കൊടുകുന്നിൽ സുരേഷ് പ്രതികരിച്ചു. വിജയം എന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ അറിയാതെ 
ഇ പി ജയരാജൻ ഒന്നും ചെയ്യില്ല, അവർ തമ്മിൽ അത്രയേറെ ബന്ധം: കൊടിക്കുന്നിൽ സുരേഷ്
തൃശൂരിൽ ചേട്ടൻ തോൽക്കും എന്ന് പറയില്ല, എന്നാല്‍ സുരേഷ് ​ഗോപിക്ക് ജയം ഉറപ്പ്: പത്മജ വേണു​ഗോപാൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com