ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലെ  കൊണ്ടഗാവിൽ വോട്ട് രേഖപ്പെടുത്താനെത്തിയവർ
ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലെ കൊണ്ടഗാവിൽ വോട്ട് രേഖപ്പെടുത്താനെത്തിയവർ

ചലഞ്ച്ഡ് വോട്ടിനെ ചൊല്ലി സംഘര്‍ഷം, യുഡിഎഫ് ഏജന്റിനെ എല്‍ഡിഎഫ് ഏജന്റ് തല്ലി;എന്താണ് ചലഞ്ച്ഡ് വോട്ട്?

വാക്കുതര്‍ക്കത്തിനൊടുവില്‍ ബൂത്തിനകത്ത് യുഡിഎഫ് ഏജന്റ് മുനീറിനെ എല്‍ഡിഎഫ് ഏജന്റ് തല്ലിയെന്നും പരാതിയുണ്ട്.

കണ്ണൂര്‍: പാനൂര്‍ യുപി സ്‌കൂളില്‍ 111-ാം നമ്പര്‍ മാതൃകാ ബൂത്തില്‍ ചലഞ്ച്ഡ് വോട്ടിനെ ചൊല്ലി സംഘര്‍ഷം. വാക്കുതര്‍ക്കത്തിനൊടുവില്‍ ബൂത്തിനകത്ത് യുഡിഎഫ് ഏജന്റ് മുനീറിനെ എല്‍ഡിഎഫ് ഏജന്റ് തല്ലിയെന്നും പരാതിയുണ്ട്. മുനീര്‍ പുറത്തേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്ന് തല്ലിയത് സംഘര്‍ഷത്തിനിടയാക്കി. മുനീറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്താണ് ചലഞ്ച്ഡ് വോട്ട്?

പോളിങ് ബൂത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ വോട്ടറെക്കുറിച്ച് സംശയം രേഖപ്പെടുത്തിയാല്‍ രണ്ടു രൂപ കെട്ടിവെച്ച് ചലഞ്ച് ചെയ്യാം. ഏജന്റിന് സംശയം സ്ഥിരീകരിക്കാനാകാതെ വന്നാല്‍ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കും. ഇതാണ് ചലഞ്ച് വോട്ട് എന്ന് പറയുന്നത്. ഇനി ചലഞ്ച് സ്ഥിരീകരിച്ചാല്‍ വോട്ട് ചെയ്യാന്‍ എത്തിയയാളെ അതില്‍നിന്ന് വിലക്കാനും പൊലീസിന് കൈമാറാനും പ്രിസൈഡിങ് ഓഫീസര്‍ക്ക് അധികാരമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com