പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്യിപ്പിക്കാനെത്തിയവരും ഒരു പോലെ ഭയന്നോടി
പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

തൃശൂർ: പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്യിപ്പിക്കാനെത്തിയവരും ഒരു പോലെ ആറടി നീളമുള്ള ആ അതിഥിയെ കണ്ട് ഭയന്നോടി. തൃശൂർ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളേജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് അപ്രതീക്ഷിത അതിഥിയായി അണലിയെത്തിയത്.

രാവിലെ 11ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

ആ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാല്‍ കാര്യമായ തടസ്സം നേരിട്ടില്ല. കഴിഞ്ഞ ദിവസം ഹാള്‍ വൃത്തിയാക്കിയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. വനത്തോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്.

പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും
സ്ത്രീ വേഷത്തില്‍ എത്തി വോട്ട് ചെയ്ത് പുരുഷ വോട്ടര്‍; കള്ളവോട്ടല്ല, പ്രതിഷേധം

Related Stories

No stories found.
logo
Reporter Live
www.reporterlive.com