ചൂണ്ടുവിരലിൽ മാത്രമല്ല ജനാധിപത്യം; കാലിൽ മഷി പുരട്ടി കാല് കൊണ്ട് വോട്ട് ചെയ്ത് സമദ് കൊട്ടപ്പുറം

കൈയുള്ളവരുടേത് മാത്രമല്ല, അതില്ലാത്തവരുടേതും കൂടിയാണ് വോട്ടെടുപ്പ് പ്രക്രിയ
ചൂണ്ടുവിരലിൽ മാത്രമല്ല ജനാധിപത്യം; കാലിൽ മഷി പുരട്ടി കാല് കൊണ്ട് വോട്ട് ചെയ്ത് 
സമദ് കൊട്ടപ്പുറം

മലപ്പുറം: പലരും പല കാരണങ്ങൾ പറഞ്ഞ് വോട്ടടുപ്പിൽ നിന്നും പിന്തിരിഞ്ഞ് നിൽക്കുമ്പോൾ ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചു പറയുകയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അബ്ദു സമദ്. വർഷങ്ങൾക്ക് മുമ്പ് ഒരു ആക്സിഡന്റിൽ ഇരു കൈകളും നഷ്ടമായ സമദ് തന്റെ കാല് ഉപയോഗിച്ചാണ് തന്റെ വിലപ്പെട്ട പൗരാവകാശം രേഖപ്പെടുത്തിയത്.

കൊണ്ടോട്ടിയിലെ 86ാം നമ്പർ ബൂത്തായ ആൽപറമ്പ് ജിഎംൽപി സ്കൂളിലാണ് സമദ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യ തസ്‌വാനയ്‌ക്കും മകൾക്കുമൊപ്പമാണ് സമദ് വോട്ടിങ് കേന്ദ്രത്തിലെത്തിയത്. ബൂത്തിൽ കയറിയ സമദിന്റെ ഇടതുകാലിലെ പെരുവിരലിനടുത്ത വിരലിൽ ഉദ്യോ​ഗസ്ഥ മഷി പുരട്ടി നൽകി. തുടർന്ന് കാലുകൊണ്ട് ഒപ്പിട്ട് വോട്ടിങ് യന്ത്രത്തിൽ കാൽവിരലിനാൽ അമർത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

2003ലാണ് സമദിന്റെ ജീവിതത്തിൽ ആ വലിയ നഷ്ടം സംഭവിക്കുന്നത്. വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് രണ്ട് കൈകളും നഷ്ടമായത്. 33കാരനായ സമദ് കൊട്ടപ്പുറം സോഷ്യോളജിയിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. കീഴിശ്ശേരി അൽ അബീർ ഹോസ്പിറ്റലിൽ പിആർഒ ആയി ജോലി ചെയ്യുകയാണ് സമദ്.

ചൂണ്ടുവിരലിൽ മാത്രമല്ല ജനാധിപത്യം; കാലിൽ മഷി പുരട്ടി കാല് കൊണ്ട് വോട്ട് ചെയ്ത് 
സമദ് കൊട്ടപ്പുറം
കണ്ണൂരില്‍ വോട്ടര്‍മാരുടെ നീണ്ട നിര; വോട്ടെടുപ്പ് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് പരാതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com