'പ്രാതൽ കഴിക്കാൻ വന്നതാ'; പാലാ ബിഷപ്പിനെ കണ്ട് സുരേഷ് ​ഗോപി, കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ചു

ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദർശനെത്തെക്കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞത്.
'പ്രാതൽ കഴിക്കാൻ വന്നതാ'; പാലാ ബിഷപ്പിനെ കണ്ട് സുരേഷ് ​ഗോപി, കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ചു

പാലാ: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ​ഗോപി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. സ്വകാര്യ സന്ദർശനം ആണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദർശനെത്തെക്കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാൻ കഴിയില്ല. പ്രാതൽ കഴിക്കാൻ ബിഷപ്പ് ക്ഷണിച്ചിരുന്നു, വന്നു പ്രാതൽ കഴിച്ചു എന്നും സുരേഷ് ​ഗോപി പറഞ്ഞു. നിശബ്ദ പ്രചാരണം മണ്ഡലത്തിൽ പ്രവർത്തകർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകയോട് അധിക്ഷേപരൂപത്തിലുള്ള പരാമർശവും അദ്ദേഹം നടത്തി. മേഡം മാറിനിൽക്കൂ, അല്ലെങ്കിൽ അടുത്ത കേസ് ആവും എന്നാണ് പരിഹാസരൂപേണ സുരേഷ് ​ഗോപി പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com