വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; പൊലീസ് കേസെടുത്തു

ബിജെപി അനുഭാവി ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്
വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തെക്കുംതറയിലെ ഒരു വീട്ടില്‍ നിന്നുമാണ് കിറ്റുകള്‍ കണ്ടെത്തിയത്. 167 കിറ്റുകളാണ് പിടികൂടിയത്. ബിജെപി അനുഭാവി ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കിറ്റെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

വിഷുവിന് വിതരണം ചെയ്യാന്‍ എത്തിച്ച കിറ്റുകളാണ് ഇതെന്നാണ് വീട്ടുടമയുടെ മൊഴി. 480 രൂപയോളം വില വരുന്ന വസ്തുക്കളടങ്ങിയ കിറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി, പഞ്ചസാര, റവ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ കിറ്റിലുണ്ട്.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്‌ക്, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ ഭക്ഷ്യക്കിറ്റിലുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഭക്ഷ്യക്കിറ്റുകള്‍ അടങ്ങിയ ലോറി പിടിച്ചെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com