സഭാംഗങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിക്കണം, ദേശീയ സാഹചര്യം മനസിലാക്കണം; പാസ്റ്റര്‍ കെ സി തോമസ്

വോട്ടവകാശമുള്ള എല്ലാവരും നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും ആരും വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കരുത് എന്നും പാസ്റ്റര്‍ കെ സി തോമസ്
സഭാംഗങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിക്കണം, ദേശീയ സാഹചര്യം മനസിലാക്കണം; പാസ്റ്റര്‍ കെ സി തോമസ്

പത്തനംതിട്ട: വളരെ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും അതിന്റെ ഭാഗമായി നാളെ ഏപ്രില്‍ 26 ന് കേരളത്തില്‍ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാവി ശരിയായ ദിശയില്‍ മുന്നേറുന്നതിനു വഴിത്തിരിവാകുന്ന ഒരു തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇപ്രാവശ്യം നടക്കുന്ന പാര്‍ലമെന്റ് ഇലക്ഷന്‍ ഏറെ പ്രാധാന്യമുള്ളതെന്നുള്ള കാര്യം ഓരോരുത്തരും ഓര്‍ക്കേണ്ടത് ആണെന്ന് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ സി തോമസ്.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യം മനസിലാക്കി സൂഷ്മതയോടെ ഐപിസിയിലെ എല്ലാ ദൈവദാസന്മാരും വിശ്വാസികളും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വോട്ടവകാശമുള്ള എല്ലാവരും നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും ആരും വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കരുത് എന്നും പാസ്റ്റര്‍ കെ സി തോമസ് അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭകളില്‍ ഒന്നാണ് ഐപിസി. കേരളത്തില്‍ മാത്രം ഐപിസിക്ക് ആയിരത്തിലേറെ സഭകള്‍ ഉണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com