ഭരണത്തിലേറിയാല്‍ പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ബിജെപി പദ്ധതി; രേവന്ത് റെഡ്ഡി

'2025ഓടെ ബിജെപി സംവരണം ഇല്ലാതാക്കും'
ഭരണത്തിലേറിയാല്‍ പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ബിജെപി പദ്ധതി; രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷമായ 2025ഓടെ ബിജെപി സംവരണം ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.

2025ഓടെ ആര്‍എസ്എസ് 100 വര്‍ഷം പൂര്‍ത്തിയാക്കും. ഈ അവസരത്തില്‍ സംവരണ സംവിധാനം ഇല്ലാതാക്കാനാണ് ബിജെപിയുടെ പദ്ധതി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിര്‍ദ്ദേശിക്കുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ബിജെപി മുമ്പ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com