ഇലക്ഷൻ മൈക്രോ ഒബ്‌സര്‍വർമാർക്ക്‌ വോട്ട് ചെയ്യണ്ടേ?; പോസ്റ്റൽ വോട്ടിനുള്ള നടപടികൾ പൂർത്തിയായില്ല

മൈക്രോ ഒബ്‌സര്‍മാരായി ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത് 18 നാണ്.
ഇലക്ഷൻ മൈക്രോ ഒബ്‌സര്‍വർമാർക്ക്‌ വോട്ട് ചെയ്യണ്ടേ?; പോസ്റ്റൽ വോട്ടിനുള്ള നടപടികൾ പൂർത്തിയായില്ല

കോഴിക്കോട്: ഇലക്ഷൻ മൈക്രോ ഒബ്‌സര്‍വർമാർക്ക്‌ പോസ്റ്റൽ വോട്ടിനുള്ള അവസരം ഇതുവരെ ലഭിച്ചില്ല. 22ന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയായില്ലെന്ന് മൈക്രോ ഒബ്‌സര്‍വർമാർ വ്യക്തമാക്കി. പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാനുള്ള അവസാന തീയതി 19നായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പ്രതിഷേധിച്ചതിനെ തുടർന്ന് അവസാന തീയതി 22ലേക്ക് നീട്ടി അപേക്ഷ വാങ്ങുകയായിരുന്നു.

മൈക്രോ ഒബ്‌സര്‍വർമാരായി ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത് 18നാണ്. ചുമതല നൽകാൻ വൈകിയതിനാൽ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ സമർപ്പിക്കാനും വൈകി. നിലവിൽ വോട്ടുചെയ്യാനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com