ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയാണ് ഇത്തരമൊരു വീഴ്ച്ചക്ക് വഴിയൊരുക്കിയത്.
ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ ഒരാള്‍ക്ക് തന്നെ മൂന്ന് വോട്ട് അനുവദിച്ച് വോട്ടര്‍ പട്ടിക. പാലക്കാട്ടെ 47-ാം ബൂത്തില്‍ മണലാഞ്ചേരി സ്വദേശി ഷബീര്‍ എസ് എന്ന വോട്ടറുടെ പേരിലാണ് 3 വ്യത്യസ്ത വോട്ടര്‍ കാര്‍ഡ് നമ്പര്‍ പ്രകാരം വോട്ടുകള്‍ അനുവദിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 56, 698, 699 എന്നീ ക്രമനമ്പറുകള്‍ ഷബീറിന്റെ പേരിലാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയാണ് ഇത്തരമൊരു വീഴ്ച്ചക്ക് വഴിയൊരുക്കിയത്. അതേസമയം ഒരു വോട്ടര്‍ കാര്‍ഡ് മാത്രമാണുള്ളതെന്നും സംഭവത്തെ കുറിച്ച് അറിവില്ലെന്നും ഷബീര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ വാര്‍ഡ് കൗണ്‍സിലര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com