റിപ്പോർട്ടർ ഇംപാക്ട്: പാലക്കാട് ട്രിപ്പിൾ വോട്ടിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

റിപ്പോർട്ടർ ഇംപാക്ട്: പാലക്കാട് ട്രിപ്പിൾ വോട്ടിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് സംഭവത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്

പാലക്കാട്: ട്രിപ്പിൾ വോട്ടിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് സംഭവത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ ഒരു ബൂത്തിൽ ഒരാൾക്ക് തന്നെ മൂന്ന് വോട്ട് അനുവദിച്ച സംഭവത്തിൽ ജില്ലാ കളക്ടറാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഷബീർ എസ് എന്ന വോട്ടറുടെ പേരിൽ എങ്ങനെ കൂടുതൽ വോട്ടുകൾ ചേർത്തു എന്നത് പരിശോധിക്കുമെന്നും യഥാർത്ഥ തിരിച്ചറിയൽ കാർഡ് പ്രകാരമുള്ള വോട്ട് മാത്രം രേഖപ്പെടുത്താൻ അനുവദിക്കുമെന്നാണ് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം ഉടൻ നൽകുമെന്നും കളക്ടർ പറഞ്ഞു.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ ഒരാള്‍ക്ക് തന്നെ മൂന്ന് വോട്ട് അനുവദിച്ച വാർത്ത റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. പാലക്കാട്ടെ 47-ാം ബൂത്തില്‍ മണലാഞ്ചേരി സ്വദേശി ഷബീര്‍ എസ് എന്ന വോട്ടറുടെ പേരിൽ 3 വ്യത്യസ്ത വോട്ടര്‍ കാര്‍ഡ് നമ്പര്‍ പ്രകാരം വോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 56, 698, 699 എന്നീ ക്രമനമ്പറുകള്‍ ഷബീറിന്റെ പേരിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയാണ് ഇത്തരമൊരു വീഴ്ച്ചക്ക് വഴിയൊരുക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. അതേസമയം ഒരു വോട്ടര്‍ കാര്‍ഡ് മാത്രമാണുള്ളതെന്നും സംഭവത്തെ കുറിച്ച് അറിവില്ലെന്നും ഷബീര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ വാര്‍ഡ് കൗണ്‍സിലര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com