ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഒന്നാം വളവിന് താഴെ വച്ച് എബ്രഹാം ഓടിച്ച ബൈക്ക് തടി കയറ്റി വന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com