വിദ്വേഷത്തോടെയും നിസഹകരണത്തോടെയും പെരുമാറി: പാറമേക്കാവ് ദേവസ്വം സെക്രട്ടറിക്കെതിരെ അമിക്കസ് ക്യൂറി

'അകലപരിധി നടപ്പാക്കാന്‍ അധികൃതരെ സഹായിക്കില്ലെന്ന് ദേവസ്വം നിലപാടെടുത്തു'
വിദ്വേഷത്തോടെയും നിസഹകരണത്തോടെയും പെരുമാറി: പാറമേക്കാവ് ദേവസ്വം സെക്രട്ടറിക്കെതിരെ അമിക്കസ് ക്യൂറി

കൊച്ചി: പാറമേക്കാവ് ദേവസ്വം സെക്രട്ടറിക്കെതിരെ ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. തൃശൂര്‍ പൂരത്തിലെ ഹൈക്കോടതി ഇടപെടലിനെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രൂക്ഷമായി വിമര്‍ശിച്ചു. ആറ് മീറ്റര്‍ അകലം നടപ്പാക്കാനാവില്ലെന്ന നിലപാട് സെക്രട്ടറി സ്വീകരിച്ചുവെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

അകലപരിധി നടപ്പാക്കാന്‍ അധികൃതരെ സഹായിക്കില്ലെന്ന് ദേവസ്വം നിലപാടെടുത്തു. ഇത് പാറമേക്കാവ് ദേവസ്വം അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ്. ഹൈക്കോടതി ഉത്തരവിനെ ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയും വാക്കുകളും രാജേഷ് പ്രകടിപ്പിച്ചു. നാട്ടാനകളുടെ കാര്യം ഹൈക്കോടതിയിലെ കേസുമായി കൂട്ടിക്കെട്ടരുതെന്ന് രാജേഷ് പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സെക്രട്ടറി രാജേഷ് വിദ്വേഷത്തോടെയും നിസഹകരണത്തോടെയും പെരുമാറി. ആനകളുടെ സമീപത്തുനിന്ന് പാപ്പാന്മാരെ പിന്‍വലിച്ചത് ജീവന് ഭീഷണിയായി. ഹൈക്കോടതി എന്ത് ഉത്തരവിട്ടാലും അനുസരിക്കില്ലെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു. വടക്കുംനാഥ ക്ഷേത്ര പരിസരത്ത് ചെരുപ്പിടാതെ കയറണമെന്ന ഉത്തരവില്‍ ദേവസ്വം സെക്രട്ടറി നീരസം പ്രകടിപ്പിച്ചുവെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com