കോഴിക്കോട് പോത്തിൻ്റെ ആക്രമണം; അറുപത്തിയഞ്ചുകാരന് ദാരുണാന്ത്യം

ആക്രമണത്തിൽ ​സാരമായ പരിക്കേറ്റ വയോധികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട് പോത്തിൻ്റെ ആക്രമണം; അറുപത്തിയഞ്ചുകാരന് ദാരുണാന്ത്യം

കോഴിക്കോട്: പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അരയങ്കോട് പള്ളിക്കണ്ടി അസൈനാർ (65) ആണ് പോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാവൂർ പനത്തോട്ടിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

അസൈനാർ വളർത്തുന്ന പോത്തിനെ വയലിൽ തീറ്റിച്ച ശേഷം അഴിച്ചുകൊണ്ടുവരുന്നതിനിടെയാണ് കുത്തേറ്റത്. വരമ്പിലേക്ക് ചേർത്ത് പലതവണ പോത്ത് കുത്തുകയായിരുന്നു. ആക്രമണത്തിൽ ​സാരമായ പരിക്കേറ്റ വയോധികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com