സുപ്രഭാതം പത്രം കത്തിച്ചത് അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ: ബിനോയ് വിശ്വം

കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
സുപ്രഭാതം പത്രം കത്തിച്ചത് അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ: ബിനോയ് വിശ്വം

മലപ്പുറം: കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുപ്രഭാതം പത്രത്തിൽ ഇടതുപക്ഷത്തിന്റെ പരസ്യം ഉയർത്തികാട്ടിയായിരുന്നു ബിനോയ്‌ വിശ്വത്തിന്‍റെ വാക്കുകള്‍. മാതൃഭൂമിയിലെ മോദിയുടെ പരസ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സുപ്രഭാതം പത്രം ഇന്ന് കത്തിച്ചു. വേറെ ഒരു പത്രവും കത്തിച്ചിട്ടില്ല. കത്തിക്കൽ ഞങ്ങളുടെ വഴിയല്ല, രീതിയല്ല. സംവാദം ആണ് ഞങ്ങളുടെ വഴി. എൽഡിഎഫിന്റെ ഒരു പരസ്യം വാചകമാണ്. പണം കൊടുത്താണ് പരസ്യം നൽകിയത്', ബിനോയ് വിശ്വം പറഞ്ഞു.

സുപ്രഭാതം പത്രം കത്തിച്ചത് അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ: ബിനോയ് വിശ്വം
ആളുമാറി വോട്ട് ചെയ്യൽ; കണ്ണൂരിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

സുപ്രഭാതം പത്രം കത്തിച്ചത് ആരായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ ആണ് പത്രം കത്തിച്ചതെന്ന് ബിനോയ്‌ വിശ്വം പറഞ്ഞു. പത്ത് കൊല്ലമായി മാധ്യമ പ്രവർത്തകർക്ക് മോദിയെ കാണാൻ കിട്ടുന്നില്ല. രണ്ടാഴ്ച്ച മുൻപ് അസമിലെ ഒരു ബിജെപി പത്രത്തിന് അഭിമുഖം കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും ഇപ്പോൾ ഒരു അവസരം ലഭിച്ചത് ഒരു മലയാള ചാനലിന് ആണ്. ഏഷ്യാനെറ്റ് ന്യൂസിന്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെ ചാനലിനാണ് അവസരം ലഭിച്ചത്. ആ സ്ഥാനാർഥിയും ചാനലും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. ആ ചാനലിനാണ് മോദിയെ ഇന്റർവ്യൂ ചെയ്യാൻ സൗഭാഗ്യം ലഭിച്ചത്. പരസ്യം വന്ന പത്രം കത്തിച്ചും അപവാദ പ്രചാരണം നടത്തിയുമാണ് ഇടതുപക്ഷത്തിന് എതിരെ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com