എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം; സുപ്രഭാതം തെരുവില്‍ കത്തിച്ചു, പിന്നില്‍ ലീഗെന്ന് ആരോപണം

പത്രം കത്തിച്ചതിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ ആരോപിച്ചു.
എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം; സുപ്രഭാതം തെരുവില്‍ കത്തിച്ചു, പിന്നില്‍ ലീഗെന്ന് ആരോപണം

മലപ്പുറം: സമസ്ത മുഖപത്രം സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ചു. തിരൂരങ്ങാടി കൊടിഞ്ഞിയില്‍ ആണ് സംഭവം. പത്രം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി കഴിഞ്ഞു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കേൾക്കാം.

എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് സുപ്രഭാതം പത്രം കത്തിച്ചതെന്നാണ് ആരോപണം. പിന്നില്‍ മുസ്ലീം ലീഗാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ കൂട്ടിച്ചേര്‍ത്തു. അതേസമയം പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. കച്ചവടത്തിൻ്റെ ഭാഗമാണത്. സിപിഐഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയിൽ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com