ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന പരസ്യം തമാശ;മോദിയുടെ രാഹുല്‍ വിമര്‍ശനം പേടിച്ചിട്ട്:കുഞ്ഞാലിക്കുട്ടി

രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന പരസ്യം തമാശ;മോദിയുടെ രാഹുല്‍ വിമര്‍ശനം പേടിച്ചിട്ട്:കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യം സംഘടനയുടെ നിലപാടായി കാണേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന എല്‍ഡിഎഫ് പരസ്യവാചകം തമാശയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരൂരങ്ങാടി കൊടിഞ്ഞിയില്‍ സുപ്രഭാതം പത്രം കത്തിച്ചിരുന്നു. എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് സുപ്രഭാതം പത്രം കത്തിച്ചതെന്നാണ് ആരോപണം. പിന്നില്‍ മുസ്ലീം ലീഗാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.

രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേടിയുള്ളത് കൊണ്ടാണ് മോദി രാഹുലിനെതിരെ സംസാരിക്കുന്നത്. പശ്ചിമഘട്ടത്തിന് അപ്പുറത്ത് ഇടതുണ്ടോയെന്ന വിമര്‍ശനവും കുഞ്ഞാലിക്കുട്ടി ഉയര്‍ത്തി.

രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ പതാക വേണ്ട എന്നത് കൂട്ടായ തീരുമാനമാണ്. കോണ്‍ഗ്രസിന്റെ കൊടി ഉപയോഗിച്ചല്ലേ കേരളത്തിന് പുറത്ത് സിപിഐഎം പ്രചാരണം നടത്തുന്നത്. രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലും കൂടി മത്സരിക്കണം. അതിന് തടസ്സമൊന്നും ഇല്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മത്സരം കോണ്‍ഗ്രസിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com