പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു
പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ  കാരണമതാണ്: കെ സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഐഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com