എല്‍ഡിഎഫ് ഏജന്റ് എതിര്‍ത്തിട്ടും ആളുമാറി വോട്ട്; മഷി മായ്ച്ചു കളഞ്ഞെന്ന് വോട്ടര്‍

വിവാദമായതോടെ ബൂത്ത് ലെവല്‍ ഓഫീസര്‍ പായുംപുറത്ത് ജാനകി അമ്മയുടെ വീട്ടിലെത്തി
എല്‍ഡിഎഫ് ഏജന്റ് എതിര്‍ത്തിട്ടും ആളുമാറി വോട്ട്; മഷി മായ്ച്ചു കളഞ്ഞെന്ന് വോട്ടര്‍

കോഴിക്കോട്: കോഴിക്കോടും കള്ളവോട്ട് പരാതി. പെരുവയലില്‍ എല്‍ഡിഎഫ് ഏജന്റ് എതിര്‍ത്തിട്ടും ആളുമാറി 'വീട്ടില്‍ വോട്ട്' ചെയ്യിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. എണ്‍പത്തിനാലാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് പരാതി ഉയര്‍ന്നത്. 91 കാരി ജാനകി അമ്മ പായുംപുറത്തിന്റെ വോട്ട് 80കാരി ജാനകി അമ്മ കൊടശേരിയാണ് ചെയ്തത്.

വിവാദമായതോടെ ബൂത്ത് ലെവല്‍ ഓഫിസര്‍ പായുംപുറത്ത് ജാനകി അമ്മയുടെ വീട്ടിലെത്തി. തെറ്റ് പറ്റിയെന്നും പരാതി നല്‍കരുതെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടില്‍ വന്ന് അഭ്യര്‍ഥിച്ചെന്ന് ജാനകി അമ്മ പായുംപുറത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും വീട്ടില്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ വോട്ട് ചെയ്‌തെന്നുമാണ് ജാനകി അമ്മ കൊടശേരി പ്രതികരിച്ചത്. പരാതികളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വോട്ട് രേഖപ്പെടുത്തിയശേഷം കൈവിരലില്‍ പുരട്ടിയ മഷി സ്വയം മായിച്ചു കളഞ്ഞന്നും ജാനകി അമ്മ കൊടശേരി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ എല്‍ഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com