'അമുല്‍ മില്‍ക്ക് ഫുഡ് ഫോര്‍ ബേബീസ്'; രാഹുല്‍ ഗാന്ധിയെ ട്രോളി ശിവന്‍കുട്ടി

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സമാനതരത്തില്‍ ഇന്ന് പ്രതികരിച്ചിരുന്നു.
'അമുല്‍ മില്‍ക്ക് ഫുഡ് ഫോര്‍ ബേബീസ്'; രാഹുല്‍ ഗാന്ധിയെ ട്രോളി ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭിച്ച രാഹുല്‍ ഗാന്ധി വിമര്‍ശനം ഏറ്റെടുത്ത് മുതിര്‍ന്ന സിപിഐഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടി. താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് വെച്ച് രാഹുല്‍ ഗാന്ധിയെ ഹരിഹസിച്ചത്. അതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെയും പരിഹാസം.

'അമുല്‍' പാല്‍പ്പൊടിയുടെ കുപ്പിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് 'ഇന്നിതിപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ബ്രാന്‍ഡ്...' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയാണ് ശിവന്‍കുട്ടി ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പേര് പറയാതെയാണ് പരിഹാസം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സമാനതരത്തില്‍ ഇന്ന് പ്രതികരിച്ചിരുന്നു.

വിദേശത്ത് നിന്ന് ഇറക്കിയ പാല്‍പ്പൊടി കുടിച്ച് വളര്‍ന്ന നേതാവല്ല പിണറായിയെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്തവരാണ് ആര്‍ എസ് എസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല. ബിജെപിക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌ക്കരിക്കുകയാണ് പ്രിയങ്കയും രാഹുലും. ഇന്‍ഡ്യ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രതികരണം അത് ബിജെപിക്ക് വേണ്ടിയാണെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com