'ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നത്'; കോൺഗ്രസിനോട് യെച്ചൂരി

ഒരു പാർട്ടിയിലെയും നേതാക്കളെ സിപിഐഎം വ്യക്തിപരമായി വിമർശിക്കില്ല. പാർട്ടികളുടെ നയത്തെയാണ് തങ്ങൾ വിമർശിക്കുക. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചാണെന്ന രാഹുലിൻ്റെ ആരോപണം അടിസ്ഥാന രഹിതമാണ്.
'ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നത്'; കോൺഗ്രസിനോട് യെച്ചൂരി

പത്തനംതിട്ട: യുഡിഎഫിന് വോട്ട് കൊടുക്കുന്നത് ബിജെപിയ്ക്ക് വോട്ട് കൊടുക്കുന്നതിന് തുല്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവന അപലപനീയമാണ്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അത് അപകടമാണ്. ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

സിഎഎ യ്ക്ക് എതിരെ മറ്റ് പാർട്ടികൾ മൗനം പാലിക്കുകയാണ്. എൻഡിഎ സർക്കാർ അഴിമതി നിറഞ്ഞതാണ്. ഇലക്ടറൽ ബോണ്ട് രാഷ്ട്രീയ അഴിമതിയെ നിയമമാക്കാനുള്ള ശ്രമമാണ്. നഷ്ടത്തിലായ കമ്പനികൾ എങ്ങനെ ഇലക്ടറൽ ബോണ്ട് വാങ്ങി. അധികാരങ്ങളെല്ലാം കേന്ദ്രത്തിന് മാത്രം എന്നതാണ് ബിജെപിയുടെ നയം. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തുകയാണ്. സുപ്രീം കോടതി ഇത് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.

ഒരു പാർട്ടിയിലെയും നേതാക്കളെ സിപിഐഎം വ്യക്തിപരമായി വിമർശിക്കില്ല. പാർട്ടികളുടെ നയത്തെയാണ് തങ്ങൾ വിമർശിക്കുക. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചാണെന്ന രാഹുലിൻ്റെ ആരോപണം അടിസ്ഥാന രഹിതമാണ്. കേരളത്തിൽ 20 സീറ്റിലും ഇടത് പക്ഷം മൽസരിക്കുന്നു. ഇത്ര സീറ്റിൽ ജയിക്കുമെന്ന് പറഞ്ഞാൽ മറ്റുള്ള സീറ്റിൽ തോൽക്കുമെന്നാണോ. രണ്ടക്ക സീറ്റ് നേടും എന്നത് ബിജെപിയുടെ അവകാശവാദം മാത്രമാണ്. ആ അവകാശവാദം യഥാർത്ഥ്യമല്ല. തൻ്റെ വിദ്യാർത്ഥി ജീവിതം മുതൽ ഇത് കേൾക്കുന്നതാണ്.

യു.പി.എ സർക്കാർ കാലത്ത് ഇടത് പക്ഷം നിർണ്ണായക നിയമങ്ങൾ കൊണ്ട് വരാൻ സമ്മർദ്ദം ചെലുത്തി. ബിജെപി ഇതര സർക്കാർ കേന്ദ്രത്തിൽ വരുമ്പോൾ ഇടത് പക്ഷത്തിന് ആ ശക്തി ഉണ്ടായിരിക്കും. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ബിജെപി ഇതര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപ്പാക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

'ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നത്'; കോൺഗ്രസിനോട് യെച്ചൂരി
'തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ല, പറയുമ്പോൾ വ്യക്തതയോടെ പറയണം'; രാഹുലിനെതിരെ എം വി ​ഗോവിന്ദൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com