മലപ്പുറത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹങ്ങളും സ്വർണവും കവർന്നു; പ്രതിയെ പൊക്കി പൊലീസ്

വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് 10 ദിവസം മുൻപാണ് ഇയാൾ വിഗ്രഹവും സ്വർണവും കവർന്നത്
മലപ്പുറത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹങ്ങളും സ്വർണവും കവർന്നു; പ്രതിയെ പൊക്കി പൊലീസ്

മലപ്പുറം: മലപ്പുറം എരമം​ഗലത്ത് ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന പ്രതി പൊലീസ് പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് കൊടുങ്ങല്ലൂരിൽ വച്ചു പെരുമ്പടപ്പ് സിഐ ടിസതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് 10 ദിവസം മുൻപാണ് ഇയാൾ വിഗ്രഹവും സ്വർണവും കവർന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് പ്രതി കവർച്ച നടത്തിയത്.

മനയ്ക്ക് അകത്ത് 300 വർഷത്തിലധികമായി സൂക്ഷിച്ചിരുന്ന പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് പ്രതി കവർന്നത്. ഇയാൾ മനയുടെ മുൻവശത്തെ ഭണ്ഡാരത്തിൽ നിന്നും കവർച്ച നടത്തിയിരുന്നു. ഇയാൾ മോഷ്ടിച്ചെടുത്ത സ്വർണം വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മനയിൽ നിന്ന് കവർന്ന വിഗ്രഹങ്ങൾ ഇയാളുടെ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ് എന്നും പൊലീസ് പറഞ്ഞു.

മലപ്പുറത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹങ്ങളും സ്വർണവും കവർന്നു; പ്രതിയെ പൊക്കി പൊലീസ്
രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്; സ്വര്‍ണ്ണവില കുത്തനെ ഉയര്‍ന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com