ഇന്ന് സുനിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു, പുറത്തറിഞ്ഞാല്‍ അപമാനമെന്ന് ഭയന്നു: പൊലീസ്

സുനിലുമായി ബന്ധത്തിന് തയ്യാറാകണമെന്ന് സുഹൃത്ത് ഭാര്യയെ നിര്‍ബന്ധിച്ചതോടെ യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് സുനിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു, പുറത്തറിഞ്ഞാല്‍ അപമാനമെന്ന് ഭയന്നു: പൊലീസ്

തിരുവനന്തപുരം: വെച്ചൂച്ചിറയില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങുകയുമായിരുന്നു. ഇക്കാര്യം അന്വേഷണത്തില്‍ വെളിവായതിനെ തുടര്‍ന്നാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.

വെച്ചൂച്ചിറ ഇന്‍സ്‌പെക്ടര്‍ ആര്‍ റോജ്, എസ് ഐ രതീഷ്‌കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. ഭാര്യയായ സൗമ്യ തൂങ്ങിയ ശേഷമേ സുനില്‍ തൂങ്ങാവൂ എന്ന് പരസ്പരം ധാരണയുണ്ടായിരുന്നുവെന്നാണ് വിവരം. അതിന് വേണ്ടി ഭര്‍ത്താവ് ഒരു കഷണം കയര്‍ മുറിച്ച് കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുണ്ടായിരുന്നു.

പൊലീസ് പറയുന്നത് ഇങ്ങനെയാണ്

സുനിലിന്റെ സുഹൃത്തിന്റെ ഭാര്യ സുനിലിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് എരുമേലി സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. സുനിലിന്റെ സുഹൃത്തുമായി സൗമ്യയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇത് സുനിലിന് അറിയാമായിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും സുനില്‍ വഴി സൗമ്യയ്ക്ക് കൊടുത്തിരുന്നു. സുനിലുമായി ബന്ധത്തിന് തയ്യാറാകണമെന്ന് സുഹൃത്ത് ഭാര്യയെ നിര്‍ബന്ധിച്ചതോടെ യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് സുനിലിനെ പൊലീസ് വിളിപ്പിച്ചു. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ അപമാനമാകുമെന്ന് കരുതി ബുധനാഴ്ച രാത്രി സുനിലും സൗമ്യയും ജീവനൊടുക്കാന്‍ തീരുമാനിച്ചു. രാത്രി മകനുമായി സൗമ്യ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷം സുനില്‍ കുമാറാണ് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തത്. സൗമ്യയുടെ കഴുത്തില്‍ ഇടാന്‍ കുരുക്കിട്ടു കൊടുത്തതും സുനിലാണ്. യുവതിക്ക് കയറി നില്‍ക്കാന്‍ പാകത്തിന് കട്ടില്‍ ചരിച്ചിട്ടു കൊടുത്തു. സുനില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com