ട്രെയിനിൽ നിന്നും വീണ് കാലറ്റു; യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി 7.45-നായിരുന്നു സംഭവം
ട്രെയിനിൽ നിന്നും വീണ് കാലറ്റു; യുവാവിന് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി(18)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.45-നായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും ട്രെയിനിൽ കയറിയ റോജി ആലുവയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ ഇയാളുടെ കാൽ ട്രെയിനിന്റെ വീലുകൾക്കിടയിൽ പെട്ടു. ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് റോജിയെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കാൽ പൂർണമായി അറ്റുപോയിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com