'കെ കെ ഷൈലജയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റ്'; കെ സുധാകരൻ

അത്തരത്തിൽ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും കെ സുധാകരൻ
'കെ കെ ഷൈലജയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത്
തെറ്റ്'; കെ സുധാകരൻ

കണ്ണൂർ: കെ കെ ഷൈലജയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത്തരത്തിൽ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലെത്തി വോട്ട് സംവിധാനം സിപിഐഎം ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരൻ വിമർശിച്ചു. കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ് സിപിഐഎം. സംഭവത്തിൽ യുഡിഎഫ് പരാതി നൽകും. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com