സിപിഐഎം കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ഇടം നല്‍കാന്‍ ശ്രമിക്കുന്നു: വി ഡി സതീശന്‍

കേരളത്തില്‍ ബിജെപിയുടെ മൗത്ത്പീസായി മുഖ്യമന്ത്രി മാറി
സിപിഐഎം കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ഇടം നല്‍കാന്‍ ശ്രമിക്കുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: സിപിഐഎം കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ഇടം നല്‍കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ ബിജെപിയുടെ മൗത്ത്പീസായി മുഖ്യമന്ത്രി മാറിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ മാത്രമാണ് മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

35 ദിവസമായി ഒരേ കാര്യമാണ് പിണറായി പ്രസംഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് എതിരെ അതിശക്തമായ ജനവികാരമാണ്. മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല, ആശുപത്രികളില്‍ മരുന്നില്ല. എന്നാല്‍ അഴിമതിക്ക് ഒരു കുറവുമില്ല. മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തില്‍ വരുമ്പോള്‍ മൃദു സമീപനമാണ്. യുഡിഎഫിന് കേരളത്തില്‍ 20 സീറ്റ് ലഭിക്കും. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഇവിടെ ഉണ്ട്.

രാജ്യത്തും നിശബ്ദമായ തരംഗം ഉണ്ട്. മോദിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് എതിരെ കേസ്, കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസ് ഇല്ല. മോദിയുടെ മാന്യതക്കാണ് പ്രാധാന്യം.

ഇഡി ചോദ്യം ചെയ്ത ബഹുമാന്യരായ ആളുകള്‍ ആരാണ്. കരുവന്നൂര്‍ ബാങ്ക് കേസില്‍ സിപിഐഎം നേതാക്കളെ ചോദ്യം ചെയ്തതാണോ. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് അക്കൗണ്ട് ഉണ്ടോ. വെളിപ്പെടുത്തിയ അക്കൗണ്ട് ഇല്ല. സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് കൊള്ളയില്‍ പങ്കുണ്ട്. കൊവിഡ് കാലത്ത് പിപിഇ കിറ്റ്, ഗ്ലൗസ് വാങ്ങിയതില്‍ നഗ്‌നമായ അഴിമതി നടന്നു. കൊവിഡ് കാലം മുതല്‍ സര്‍ക്കാര്‍ പച്ചയ്ക്ക് അഴിമതി നടത്തുകയാണ്. മരണവീട്ടില്‍ വന്ന് പോക്കറ്റടിക്കുന്ന പോലെയാണ് അഴിമതി നടത്തിയത്. കൊവിഡ് മരണങ്ങള്‍ മറച്ചു വെച്ചു, എന്നിട്ട് പിആര്‍ കാമ്പയിന്‍ നടത്തിയെന്നും സതീശന്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com