ഒന്നിച്ചു മരിക്കാം;ഭാര്യക്ക് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് ഭര്‍ത്താവ് പിന്‍വാങ്ങി, അറസ്റ്റില്‍

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു.
ഒന്നിച്ചു മരിക്കാം;ഭാര്യക്ക് ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് ഭര്‍ത്താവ് പിന്‍വാങ്ങി, അറസ്റ്റില്‍

റാന്നി: യുവതിയെ വീട്ടീല്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭാര്യയായ സൗമ്യ(35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ്(40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങിയെന്ന് അന്വേഷണത്തില്‍ വെളിവായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com