ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല; പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു: ഷമാ മുഹമ്മദ്

'മതസ്പർധ വകുപ്പ് ചേർത്തത് തെറ്റാണ്'
ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല; പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു: ഷമാ മുഹമ്മദ്

കോഴിക്കോട്: തനിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദ്. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അവര്‍ റിപ്പോർട്ടറിനോട് പറഞ്ഞു. ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല. മതസ്പർദ്ധ വകുപ്പ് ചേർത്തത് തെറ്റാണ്. ഇതേകാര്യം പ്രസംഗിക്കുന്ന ഇടതു നേതാക്കൾക്കെതിരെ പിണറായി വിജയൻ നേതൃത്വം നൽകുന്ന പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഷമ ചോദിച്ചു. കേരള പൊലീസ് രാഷ്ട്രീയപരമായി ഇടപെടുകയാണ്. കേസിനെ പേടിക്കില്ലെന്നും ഷമാ മുഹമ്മദ് വ്യക്തമാക്കി.

എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസന്റെ നടപടി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം, കൃസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്നായിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.

ഒരു മതത്തിനും എതിരായി പ്രസംഗിച്ചിട്ടില്ല; പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു: ഷമാ മുഹമ്മദ്
കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രസ്‌താവന ഉപയോഗിച്ചുവെന്ന ഐപിസി 153 വകുപ്പ് ചേർത്താണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി എം കെ രാഘവന് വേണ്ടിയുള്ള പ്രചാരണങ്ങളിൽ ഷമാ മുഹമ്മദ് സജീവ സാന്നിധ്യമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com