പീഡനക്കേസില്‍ നിന്ന് ഒഴിവാകാന്‍ വിവാഹം, രണ്ടാഴ്ചയ്ക്ക് ശേഷം മുങ്ങി; ഒടുവില്‍ പിടിയില്‍

ഒളിവിലായിരുന്ന യുവാവിനെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്
പീഡനക്കേസില്‍ നിന്ന് ഒഴിവാകാന്‍ വിവാഹം, രണ്ടാഴ്ചയ്ക്ക് ശേഷം മുങ്ങി; ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് പിടിയിലായത്. ജിംനേഷ്യത്തില്‍ വച്ചാണ് ശ്രുതീഷ് യുവതിയെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു.

എന്നാല്‍, പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. ഇതോടെ കേസില്‍ നിന്നു ഒഴിവാകാന്‍ നിശ്ചയിച്ച വിവാഹം ഒഴിവാക്കി, വിദ്യാര്‍ത്ഥിനിയെ ശ്രുതീഷ് സമീപത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്തു.

എന്നാല്‍, രണ്ടാഴ്ചയോളം കൂടെ താമസിച്ച ശേഷം ജോലിക്കെന്ന പേരില്‍ ശ്രുതീഷ് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ഒളിവിലായിരുന്ന ശ്രുതീഷിനെ തമിഴ്നാട്ടില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്യത്തിലുളള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com